എം.എസ്.ധോണിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ  മുന്‍ക്യാപ്റ്റന്‍ ക്യാപ്റ്റന്‍  കപില്‍ദേവിനെതിരേയും യുവരാജ് സിങ്ങിന്‍റെ പിതാവ്  യോഗ് രാജ് സിങ്. 1981ല് ഇന്ത്യന് ടീമില്‍ നിന്ന്  തന്നെ തഴഞ്ഞതിന് പിന്നില്‍ കപില്‍ദേവ് ആണെന്നാണ് യോഗ് രാജ് സിങിന്‍റെ ആരോപണം. കപില്‍ തന്നോട് ചെയ്ത അനിതിക്ക് തന്‍റെ  മകനിലൂടെ താന്‍ പ്രതികാരം ചെയ്തെന്നാണ് യോഗ് രാജ് സിങ്ങിന്‍റെ നിലപാട്.

ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍, കപില്‍ ദേവ്...ലോകം നിങ്ങളെ കുറ്റപ്പെടുത്തുന്ന സമയം വരും എന്ന് ഞാന് കപില് ദേവിനോട് പറഞ്ഞിരുന്നു. ഇന്ന്, യുവരാജ് തന്‍റെ കരിയറില്‍  13 പ്രധാന കിരീടങ്ങള്‍ നേടി. എന്നാല് കപില്‍‌ദേവിന് ഒര ലോകകപ്പ് മാത്രമാണ് നേടാനായത്. അങ്ങിനെ ആ ചര്‍ച്ച അവസാനിക്കുന്നു, യോഗ് രാജ് പറയുന്നു. 

ഇന്ത്യന് മുന് ക്യാപ്റ്റന് ധോണിയോട് താന് ഒരിക്കലും പൊറുക്കില്ലെന്നും യോഗ് രാജ് സിങ് പറഞ്ഞു. കണ്ണാടിയില്‍ ധോണി സ്വന്തം മുഖം ഒന്ന് നോക്കണം. വലിയ ക്രിക്കറ്ററായിരിക്കും. എന്നാല്‍ എന്റെ മകനോട് എന്താണ് ചെയ്തത്. എല്ലാം ഇപ്പോള് പുറത്തുവരുന്നു. ജീവിതത്തില് ഒരിക്കലും അത് പൊറുക്കാനാവില്ല. എന്റെ ജീവിതത്തില് ഞാന് ഒരിക്കലും ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്, ഒന്ന് എന്നോട് തെറ്റ് ചെയ്തവരോട് ഞാന് പൊറുക്കില്ല. രണ്ടാമത്, അവരെ ഞാന് ഒരിക്കലും ആലിംഗനം ചെയ്യില്ല. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും, യോഗ് രാജ് സിങ് പറയുന്നു

ENGLISH SUMMARY:

Yuvraj Singh's father Yog Raja Singh turned against former Indian cricket team captain Kapil Dev after abusive remarks against MS Dhoni