virat-kohli-and-rohit-sharma

TOPICS COVERED

ബം​ഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസിന്റെ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും കാര്യമായൊരു ഇംപാക്ടും മത്സരത്തിലുണ്ടാക്കിയില്ല. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലാണ്. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ആർ അശ്വിൻ, ജസ്പ്രിത് ബുംറ, റിഷഭ് പന്ത്, ശുഭ്മൻ ​ഗിൽ, രവീന്ദ്ര ജഡേജ എന്നിവർക്കാണ്. മുൻനിര താരങ്ങളുടെ മോശം പ്രകടനം മോശമാകാനുള്ള കാരണത്തെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

Also Read: ഒന്നല്ല...ആറു റെക്കോര്‍ഡുകള്‍; തകര്‍ക്കുമോ അശ്വിന്‍? പ്രതീക്ഷയോടെ ആരാധകര്‍

താരമൂല്യം അനുസരിച്ച് താരങ്ങളെ പ്രത്യേക പരി​ഗണന നൽകുന്നതിനെ സഞ്ജയ് മഞ്ജരേക്കർ വിമർശിക്കുന്നു. വിരാടും രോഹിതും ദുലീപ് ട്രോഫി കളിക്കാത്തത് ഇന്ത്യൻ ക്രിക്കറ്റിനും താരങ്ങൾക്കും നല്ലതല്ലെന്നും റെഡ് ബോളിൽ കൂടുതൽ സമയം ചെലവാക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്നും മഞ്ജരേക്കർ പറഞ്ഞു. 

'ഇവർ ടെസ്റ്റ് മത്സരങ്ങൾ കൂടുതലായി കളിച്ചിരുന്നെങ്കിൽ നന്നാകുമായിരുന്നു. ദുലീപ് ട്രോഫിയിൽ അവരെ കളിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. വിരാടും രോഹിതും ദുലീപ് ട്രോഫി കളിക്കാത്തത് ഇന്ത്യൻ ക്രിക്കറ്റിനും താരങ്ങൾക്കും നല്ലതല്ല. അവർ ദുലീപ് ട്രോഫി കളിച്ചിരുന്നെങ്കിൽ റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ സമയം ചെലവാക്കിയിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നായേനെ' എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്.

Also Read: 'എനിക്ക് രണ്ടുകൈയേ ഉള്ളൂ'..ഹസ്തദാനം ചെയ്യാതെ കോലി; അമ്പരന്ന് ആരാധകര്‍; വിഡിയോ

നിലവിലെ പ്രതിസന്ധികളെ അതിജീവിച്ച് ഫോം വീണ്ടെടുക്കാനുള്ള കഴിവ് കോലിയും രോഹിതും ഉണ്ടെന്ന് മഞ്ജരേക്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചില താരങ്ങളെ പ്രത്യേക രീതിയിൽ പരിഗണിക്കുന്ന കാര്യത്തിൽ വീണ്ടു വിചാരം വേണം. ഇന്ത്യൻ ക്രിക്കറ്റിനും  താരങ്ങൾക്കും എന്താണ് നല്ലത് എന്നണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'പക്ഷേ ദീർഘകാലമായി ഇന്ത്യൻ ക്രിക്കറ്റിൽ നിലനിൽക്കുന്ന പ്രശ്നമാണ് ചില കളിക്കാർക്ക് അവരുടെ സ്റ്റസ് അനുസരിച്ച് ലഭിക്കുന്ന പ്രത്യേക പരിഗണന. ഇത് ഏറ്റവും ബാധിക്കുന്നത് ആ കളിക്കാരനെ തന്നെയാകും' മഞ്ജരേക്കർ പറഞ്ഞു. 

ENGLISH SUMMARY:

Special treatment for kohli and rohit will harm cricket said Sanjay Manjrekar.