ബംഗ്ലദേശിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ മൂന്ന് മല്‍സരങ്ങളുള്ള പരമ്പരയില്‍ പ്രധാന വിക്കറ്റ് കീപ്പറാകും. യുവപേസര്‍ മയങ്ക് യാദവ് അരങ്ങേറ്റ മല്‍സരത്തിനിറങ്ങും. 15അംഗ ടീമില്‍ ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി എന്നിവരും ഇടംനേടി. അടുത്തമാസം ആറിന് ഗ്വാളിയാറിലാണ് ആദ്യ മല്‍സരം