babar-pak-cricket

ഫോട്ടോ: പിടിഐ

TOPICS COVERED

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചിട്ട് നാല് മാസത്തോളമായെന്ന് റിപ്പോര്‍ട്ട്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും കഴിഞ്ഞ നാല് മാസമായി പ്രതിഫലം ലഭിച്ചിട്ടില്ല. 

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസത്തെ പ്രതിഫലമാണ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കാനുള്ളത്. 23 മാസത്തെ കരാറാണ് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ളത്. ഇവരുടെ കരാര്‍ 12 മാസമാകുമ്പോള്‍ പുനപരിശോധിക്കും എന്നാല്‍ അതും ഇതുവരെ നടന്നിട്ടില്ല. 

പാക് പുരുഷ ക്രിക്കറ്റ് ടീമിലെ 25 മുതിര്‍ന്ന താരങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തെ കരാറുള്ളത്. 2023 ജൂലൈ ഒന്ന് മുതല്‍ 2026 ജൂണ്‍ 30 വരെ. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കരാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പുനപരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി പാക്കിസ്ഥാന് മുന്‍പിലുള്ളത്. ഒക്ടോബര്‍ ഏഴിനാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പാക് വനിതാ ക്രിക്കറ്റ് ടീം 2024 ട്വന്റി20 ലോകകപ്പ് പോരാട്ടത്തിലാണ്. 

ENGLISH SUMMARY:

Reportedly, it has been almost four months since Pakistan cricket team players received their remuneration. Pakistani media reports that players including Babar Azam, Mohammad Rizwan, Shaheen Afridi have not been paid