ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരും പേസര്‍മാരായി ടീമിലുണ്ട്. പരുക്കേറ്റ യഷ് ദയാലിനെ ഒഴിവാക്കി.
ഋഷഭ് പന്തും ദ്രുവ് ജുറലുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരും വിരാട് കോലിക്കൊപ്പം ബാറ്റിങ് നിരയ്ക്ക് കരുത്താകും. അടുത്ത ബുധനാഴ്ച മുതലാണ് മൂന്നുമല്‍സരങ്ങളുടെ പരമ്പര.
ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ.എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, രവിചന്ദ്രൻ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്