TOPICS COVERED

ലോകം സ്വപ്നം കാണും മുന്‍പെ, പരിമിത ഓവര്‍ ടൂര്‍ണമെന്റിന് വേദിയൊരുക്കിയ പൂജ ക്രിക്കറ്റ് 75ാം വര്‍ഷത്തിലെയ്ക്ക്. അടുത്തവര്‍ഷം 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പരിപാടികള്‍ക്ക് ഇന്ന് തൃപ്പൂണിത്തുറയില്‍ തുടക്കമാകും. ലോഗോ പ്രകാശനവും, 74ാം പൂജക്രിക്കറ്റിന്റെ ഫാനലും ഇന്ന് നടക്കും. 

നിയന്ത്രിത ഓവര്‍ക്രിക്കറ്റിന് ലോകത്താദ്യമായി തുടക്കമിട്ടത് ത‍ൃപ്പൂണിത്തുറയിലാണ്. 1951ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 74ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും പ്രൗഢിക്കു തെല്ലും മങ്ങലില്ല. 

കൊച്ചി രാജകുടുംബത്തിലെ യുവതലമുറ ഒട്ടോളിപ്പറമ്പില്‍ ആരംഭിച്ച പ്രിന്‍സസ് ക്ലബ്ലാണ് പൂജ ക്രിക്കറ്റിന്റെ തുടക്കക്കാര്‍.  ആദ്യ ടൂര്‍ണമെന്റിലെ ഫൈനലില്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും കോട്ടയം ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു മല്‍സരം. ഇന്നത്തെ ഫൈനലില്‍ ചെന്നൈ ജിഎസ്ടിയും  തമിഴ്നാട് ഇന്‍കം ടാക്സ് വകുപ്പും തമ്മിലാണ്.

Pooja Cricket celebrates its 75th year:

Pooja Cricket celebrates its 75th year. The activities to celebrate the 75th anniversary next year will begin today in Tripunithura.