rohit-out

ഫോട്ടോ: എപി

ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ച് ന്യൂസിലന്‍ഡ്. രണ്ട് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ടിം സൗത്തി ബൗള്‍ഡാക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ സ്കോര്‍ 7 ഓവറില്‍ 9 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രോഹിത് ശര്‍മ മടങ്ങിയത്. പിന്നാലെ വണ്‍ഡൗണായി ഇറങ്ങിയ കോലിയെ വില്ലും സര്‍ഫറാസ് ഖാനെ ഹെ​ന്‍റിയും കൂടാരം കയറ്റി. 

9 പന്തില്‍ നിന്ന് ഡക്കായാണ് കോലി മടങ്ങിയത്. സര്‍ഫറാസ് ഖാന്‍ മൂന്ന് പന്തില്‍ നിന്ന് ഡക്കായി. വില്ലിന്റെ ഗുഡ് ലെങ്ത് ‍ഡെലിവറിയില്‍ വന്ന എക്സ്ട്രാ ബൗണ്‍സ് കോലിയുടെ കടക്കുകൂട്ടല്‍ തെറ്റിച്ചു. ഷോര്‍ട്ട് ലെഗ്ഗില്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയാണ് കോലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഡെലിവറിയില്‍ ഡ്രൈവിന് ശ്രമിക്കുകയായിരുന്നു സര്‍ഫറാസ് ഖാന്‍. എന്നാല്‍ ഷോര്‍ട്ട് മിഡ് ഓഫില്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 13-3ലേക്ക് ഇന്ത്യ വീണു. 

സൗത്തിയുടെ ഫുള്‍ ലെങ്ത് ബോള്‍  ക്രിസിന്  പുറത്തേക്ക് ഇറങ്ങിയ രോഹിത് കവറിലേക്ക് കൂറ്റനടിക്ക് ശ്രമിച്ചാണ് മടങ്ങിയത്. എന്നാല്‍ ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് സ്റ്റംപ് ഇളക്കി. കോലിയാണ് രോഹിത് മടങ്ങിയതിന് പിന്നാലെ മൂന്നാമനായി ഇറങ്ങിയത്. രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരും രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജയാണ് ഓള്‍റൗണ്ടര്‍. സര്‍ഫറാസ് ഖാനും ടീമില്‍ ഇടം നേടി. 

ആദ്യ ഓവറുകളില്‍ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്‍​റി പേസും സ്വിങ്ങും കൊണ്ട് യശസ്വി ജയ്സ്വാളിനേയും രോഹിത് ശര്‍മയേയും വിറപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിങ്സിന്റെ നാലാമത്തെ ഓവറില്‍ തന്നെ രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തുന്നതിന് അടുത്തെത്തിയിരുന്നു ഹെന്‍​റി. ഡിഫന്‍സീവ് ഷോട്ട് കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. എന്നാല്‍ പന്ത് പാഡില്‍ തട്ടി. ഓണ്‍ ഫീല്‍ഡ് അംപയര്‍ നോട്ട്ഔട്ട് വിളിച്ചെങ്കിലും ന്യൂസിലന്‍ഡ് ഡിആര്‍എസ് എടുത്തു. എന്നാല്‍ ഡിആര്‍എസില്‍ രോഹിത്തിന് അനുകൂലമായാണ് വിധി വന്നത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

In the first Test of the series against New Zealand, New Zealand struck from the start against India. Captain Rohit Sharma was bowled by Tim Southee for just two runs