TOPICS COVERED

ന്യൂസിലന്‍ഡിന് എതിരായ ബെംഗളൂരു ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞെങ്കിലും രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍‍ഡ് സ്കോര്‍ മറികടന്ന് വമ്പന്‍ ടീം ടോട്ടല്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ. നിര്‍ണായക ഘട്ടത്തില്‍ സെഞ്ചറിയുമായി സര്‍ഫറാസ് ഖാന്‍ ഇന്ത്യയെ തുണച്ചു. ഏകദിന ശൈലിയിലാണ് ബെംഗളൂരുവില്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നത്. ഈ സമയം റണ്‍ഔട്ട് അപകടം മുന്‍പിലെത്തിയതിന് പിന്നാലെ ഋഷഭ് പന്തിനോട് ക്ഷുഭിതനായി സര്‍ഫറാസ് ഖാന്‍. 

56ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ഡീപ്പ് ബാക്ക്​വേര്‍ഡ് പോയിന്റിലേക്കാണ് സര്‍ഫറാസ് ഖാന്‍ കളിച്ചത്. സിംഗിളെടുത്തതിന് ശേഷം ഡബിളെടുക്കാനായി പന്ത് ഓടിയപ്പോള്‍ നേരിയെ വ്യത്യാസത്തിലാണ് ഋഷഭ് പന്ത് റണ്‍ഔട്ടില്‍ നിന്ന് രക്ഷപെട്ടത്. നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന് പന്തിനോട് ക്രീസ് ലൈനിലേക്ക് തിരികെ കയറായന്‍ സര്‍ഫറാസ് വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും പന്ത് ക്രീസിന്റെ പകുതി വരെ എത്തിയിരുന്നു. 

പിന്നാലെ ഋഷഭ് പന്തിന് നേര്‍ക്ക് ക്ഷുഭിതനായി സംസാരിക്കുന്ന സര്‍ഫറാസ് ഖാന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന് സര്‍ഫറാസ് ഖാന്‍ 'റെയിന്‍ ഡാന്‍സ്' കളിച്ചെന്നായിരുന്നു കമന്ററി ബോക്സില്‍ നിന്ന് രവി ശാസ്ത്രിയുടെ വാക്കുകള്‍. 

ബെംഗളൂരു ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് മഴ കളി മുടക്കുന്നത് വരെ ഇന്ത്യക്ക് വിക്കറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. 154 പന്തില്‍ നിന്ന് 16 ഫോറും മൂന്ന് സിക്സും സഹിതം 125 റണ്‍സോടെ സര്‍ഫറാസ് ഖാനും 56 പന്തില്‍ നിന്ന് 53 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍.

ENGLISH SUMMARY:

Sarfaraz yells with animated gesture at Pant after surviving horrible mix up.