ഫോട്ടോ: എഎഫ്പി

ഐപിഎല്‍ താര ലേലത്തിന് മുന്‍പ് കെ എല്‍ രാഹുലിനെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് റിലീസ് ചെയ്തേക്കും.  കഴിഞ്ഞ സീസണില്‍  രാഹുലിന് കീഴിലെ ടീമിന്‍റെ  മോശം പ്രകടനവും, മോശം ഫോമും  ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്   മെന്‍റര്‍  സഹീര്‍ഖാനും പരിശീലകന്‍  ജസ്റ്റിന്‍ ലാംഗറും വിലയിരുത്തിയിരുന്നു.  രാഹുലിന്‍റെ പ്രകടനത്തില്‍ ഫ്രാഞ്ചൈസി ഉടമകളും തൃപ്തരല്ല  എന്നാണ് വിവരം. 

രാഹുല്‍ നേരിട്ട പന്തുകളുടെ എണ്ണം ടീം തോല്‍ക്കാനുള്ള സാധ്യത കൂട്ടി എന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍. രാഹുല്‍ കൂടുതല്‍ പന്തുകള്‍ നേരിട്ട്, കൂടുതല്‍ സമയം ക്രീസില്‍ നിന്ന് റണ്‍സ് കണ്ടെത്തിയ  മത്സരങ്ങളിലാണ് ലഖ്നൗ കൂടുതലായും തോറ്റിരിക്കുന്നത് എന്നാണ് സഹീര്‍ ഖാനും ജസ്റ്റിന്‍ ലാംഗറും കണ്ടെത്തിയിരിക്കുന്നത്. രാഹുലിന്‍റെ  സ്ട്രൈക്ക്റേറ്റ് കളിയുടെ ഗതി ഫ്രാഞ്ചൈസിക്ക് അനുകൂലമാകുന്നതിന് സഹായിച്ചിട്ടില്ല.  ഇംപാക്ട് പ്ലേയര്‍ റൂളിനെ തുടര്‍ന്ന് ലീഗിലെ ടീം ടോട്ടലുകള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രീസില്‍ കൂടുതല്‍ സമയം താളം കണ്ടെത്താന്‍ ശ്രമിച്ച് നില്‍ക്കുന്ന താരം ടോപ് ഓര്‍ഡറില്‍ വരുന്നത് ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്  എത്തി നില്‍ക്കുന്നത് Also Read: 300 അടിച്ച കരുണ്‍ നായരുടെ അവസ്ഥ വരുമോ സര്‍ഫറാസിന്? ടീം മാനേജ്മെന്റിന് തലവേദന

പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനെ ലഖ്നൗ താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖ്നൗ കണ്ടെത്തിയ താരമാണ് മായങ്ക്. ആരും താരത്തെ  അറിയാതിരുന്ന സമയത്താണ് മായങ്കില്‍ ലഖ്നൗ വിശ്വാസം അര്‍പ്പിച്ചത്.  കളിയില്‍ ഏത് തരത്തിലുള്ള പ്രഭാവം ഉണ്ടാക്കാനാകുമെന്ന്  ലഖ്നൗവിന് വേണ്ടി കളിച്ചാണ് മായങ്ക് തെളിയിച്ചത്. അണ്‍ക്യാപ്പ്ഡ് താരങ്ങളായ ആയുഷ് ബദോനി, മൊഹ്സിന്‍ ഖാന്‍ എന്നിവരേയും ലഖ്നൗ ടീമില്‍ നിലനിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏഴാം സ്ഥാനത്താണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഫിനിഷ് ചെയ്തത്. 14 കളിയില്‍ നിന്ന് നേടിയത് ഏഴ് ജയവും ഏഴ് തോല്‍വിയും. 2024 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 520 റണ്‍സ് ആണ് രാഹുല്‍ കണ്ടെത്തിയത്. 82 ആയിരുന്നു ഉയര്‍ന്ന സ്കോര്‍. സ്ട്രൈക്ക്റേറ്റ് 136.13.

ENGLISH SUMMARY:

KL Rahul may be released by Lucknow Supergiants before the IPL star auction. Reports are that Lucknow Supergiants mentor Zaheer Khan and coach Justin Langer have assessed Rahul's poor form last season and the poor performance of the team under Rahul.