image: X

മകളും ഇന്ത്യന്‍ ക്രിക്കറ്റുമായ ജെമീമയെ മുംബൈയിലെ ഘര്‍ ജിംഖാന ക്ലബ് പുറത്താക്കിയതില്‍ വിശദീകരണവുമായി പിതാവ് ഇവാന്‍ റോഡ്രിഗസ്. ക്ലബിന്‍റെ നിയമങ്ങള്‍ പാലിച്ച് അതിനുള്ളില്‍ നിന്നുകൊണ്ടാണ് താന്‍ പരിപാടികള്‍ സംഘടിപ്പിച്ചതെന്നും മതപ്രചരണമോ, മതപരിവര്‍ത്തനമോ നടത്തിയിട്ടില്ലെന്നും ഇവാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വിശദമാക്കുന്നു. പ്രാര്‍ഥനായോഗങ്ങള്‍ നടത്തുന്നതിനായാണ് താന്‍ ക്ലബിലെ ഹാള്‍ ബുക്ക് ചെയ്തിരുന്നത്. എതിര്‍പ്പുയര്‍ന്നതിന് പിന്നാലെ തന്നെ അവിടെ യോഗം നടത്തുന്നത് അവസാനിപ്പിച്ചിരുന്നുവെന്നും ക്ലബ് ഭാരവാഹികള്‍ അറിയാതെ ഒരു പരിപാടിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളില്‍ തെറ്റദ്ധാരണാജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്തകളാണ് വന്നതെന്നും ഇവാന്‍ വിശദീകരിക്കുന്നു. 

ഇവാന്‍റെ വിശദീകരണക്കുറിപ്പിങ്ങനെ.. 2023 ഏപ്രില്‍ മുതലാണ് ഘര്‍ ജിംഖാനയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. നിരവധി തവണ പ്രാര്‍ഥന യോഗങ്ങള്‍ക്കായി ഇവിടം ഉപയോഗിച്ചിട്ടുണ്ട്. ഈ യോഗങ്ങളത്രയും നടത്തിയത് ഘര്‍ ജിംഖാനയുടെ ചട്ടങ്ങള്‍ പാലിച്ചും ഓഫിസ് ഭാരവാഹികളുടെ അറിവും സമ്മതത്തോടും കൂടിയാണ്. ആര്‍ക്ക് വേണമെങ്കിലും കടന്നുവരാന്‍ കഴിയുന്നതായിരുന്നു പ്രാര്‍ഥനാ യോഗങ്ങള്‍. അത് മാധ്യമങ്ങളില്‍ വന്നത് പോലെ മതപ്രചരണമോ മതപരിവര്‍ത്തനമോ ലക്ഷ്യമിട്ടോ നടത്തിയതല്ല. യോഗങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉടനടി അതനുസരിക്കുകയാണ് ഉണ്ടായത്. പങ്കെടുത്ത ആളുകളുടെ പേരുവിവരങ്ങളും കണക്കുകളും അധികൃതര്‍ക്ക് യഥാസമയം കൈമാറിയിട്ടുമുണ്ട്. 

സത്യസന്ധമായും നിയമം അനുസരിച്ചുമാണ് ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. മറ്റൊരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ സ്വന്തം വിശ്വാസവും അനുഷ്ഠാനങ്ങളുമനുസരിച്ച് ജീവിക്കാന്‍ കഴിയുന്നതില്‍ സന്തുഷ്ടരാണെന്നും വ്യാജപ്രചരണങ്ങള്‍ തങ്ങള്‍ക്കെതിരെ നടന്നുവെന്നും കുറിപ്പില്‍ ഇവാന്‍ വിശദീകരിക്കുന്നു. എല്ലാവര്‍ക്കും നല്ലത് വരട്ടെയെന്ന് എപ്പോഴും ആഗ്രഹിക്കുന്നുവെന്നെഴുതിയാണ് ഇവാന്‍ വിശദീകരണക്കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ക്ലബ് അംഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെയാണ് ആദരസൂചകമായി നല്‍കിയ അംഗത്വം ഘര്‍ ജിംഖാന പിന്‍വലിച്ചത്.

ENGLISH SUMMARY:

Ivan Rodrigues, father of Indian cricketer Jemimah Rodrigues, issued a statement clarifying the situation. Rodrigues emphasized that these gatherings adhered strictly to the procedures of Khar Gymkhana, and were in no way related to conversions