അങ്കമാലി ഫിസാറ്റ് ഗ്രൗണ്ടില്‍ നടന്ന ഇ.പി.എഫ്.ഒ ദക്ഷിണ മേഖല ക്രിക്കറ്റ് ടൂർണമെന്റില്‍ കര്‍ണാടക ടീം വിജയികളായി. ഫൈനലില്‍ തമിഴ്നാടിനെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഉത്തം പ്രകാശും കേരള ക്രിക്കറ്റ് ടീം മുന്‍ കോച്ച് പി.ബാലചന്ദ്രനും ചേര്‍ന്ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. രണ്ട് ദിവസമായി നടന്ന ടൂര്‍ണമെന്റില്‍ കര്‍ണാടക, തമിഴ്നാട്, കേരള, ആന്ധ്രപ്രദേശ് ടീമുകളാണ് പങ്കെടുത്തത്. റീജിയണൽ പിഎഫ് കമ്മീഷണർമാരായ അജയ് കുമാർ സിങ്, അഴകിയ മണവാളൻ, രോഹിത് ശ്രീകുമാർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.