Australia's players celebrate the wicket of India's Harshit Rana during play in the first cricket test between India and Australia in Perth, Australia, Friday, Nov. 22, 2024. AP/PTI

പെര്‍ത്ത് ടെസ്റ്റില്‍ അടിപതറി ഇന്ത്യ. ഓസീസിനെതിരെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 150 ന് പുറത്ത്. 49.4 ഓവറില്‍ പത്തുവിക്കറ്റും നഷ്ടമായി. 59 റണ്‍സിനിടെ നഷ്ടമായത് അഞ്ചുവിക്കറ്റുകള്‍. ദേവ്ദത്ത് പടിക്കലും ജയ്സ്വാളും പൂജ്യത്തിന് പുറത്തായി. കോലി അഞ്ച് റണ്‍സെടുത്തും പുറത്തായി. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ടോപ് സ്കോറര്‍. 78 പന്തില്‍ 37 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. കെ.എല്‍.രാഹുല്‍ 26 റണ്‍സ് നേടി. ധ്രുവ് ജുറൈല്‍ 11 റണ്‍സെടുത്തു. ഋഷഭ് പന്തും നിതീഷ് റെഡ്ഡിയുമാണ് ഇന്ത്യൻ സ്കോർ 150 ൽ എത്തിച്ചത്.

ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം പങ്കിട്ടെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, വാഷിങ്ടൻ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– നേഥൻ മക്സ്വീനി, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമിൻസ് (ക്യാപ്റ്റൻ), മിച്ചല്‍ സ്റ്റാർക്, നേഥൻ ലയൺ, ജോഷ് ഹെയ്സൽവുഡ്.

ENGLISH SUMMARY:

India suffered a batting collapse in the Perth Test, getting bowled out for 150 in their first innings against Australia. The team lost all ten wickets in 49.4 overs, with five wickets falling for just 59 runs. Devdutt Padikkal and Yashasvi Jaiswal were dismissed for ducks, while Virat Kohli managed only 5 runs. Nitish Reddy was the top scorer with 41 runs off 59 balls, followed by wicketkeeper-batter Rishabh Pant, who contributed 37 runs off 78 deliveries. KL Rahul scored 26 runs, and Dhruv Jurel added 11. It was Rishabh Pant and Nitish Reddy’s partnership that helped India reach 150.