india-vs-pakistan

2025 ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ഇന്ത്യ–പാകിസ്ഥാൻ മത്സരം 2025 ഫെബ്രുവരി 23 ന് ഞായറാഴ്ച ദുബായിൽ നടക്കും. പാകിസ്ഥാനെ കൂടാതെ ഇന്ത്യയ്ക്കൊപ്പം ന്യൂസിലാൻഡും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് എയിൽ. ഇന്ത്യ– ബംഗ്ലാദേശ് മത്സരം ഫെബ്രുവരി 20 തിനും ന്യൂസിലാൻഡിനെതിരായ മത്സരം മാർച്ച് രണ്ടിനുമാണ്. ഇവയും ദുബായിൽ നടക്കും.  

ഫെബ്രുവരി 19 ന് കറാച്ചിയിൽ പാകിസ്ഥാന്‍– ന്യൂസിലാൻഡ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്‍റെ അവസാന ഗ്രൂപ്പ് മത്സരം ഫെബ്രുവരി 27 ന് റാവിൽപിണ്ടിയിലാണ്. ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ഈ മത്സരങ്ങൾ ലാഹോര്‍​, കറാച്ചി, റാവിൽപ്പിണ്ടി എന്നിവിടിങ്ങളിൽ നടക്കും. 

രണ്ട് സെമി ഫൈനൽ മത്സരങ്ങൾ മാർച്ച് നാല്, അഞ്ച് തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെമി ഫൈനൽ ദുബായിലും രണ്ടാം സെമിഫൈനൽ ലാഹോറിലുമാണ് നടക്കുക. ഇന്ത്യയുടെ സാന്നിധ്യം പരിഗണിക്കാതെ തന്നെ ആദ്യ സെമി ഫൈനൽ ദുബായിലാണ് നടക്കുക. 

മാർച്ച് 9 ന് നടക്കുന്ന ഫൈനലും ലാഹോറിലാണ്. ഈ മത്സരത്തിന് റിസർവ് ദിവസം പരി​ഗണിച്ചിട്ടുണ്ട്. ഇന്ത്യ ഫൈനലിലെത്തിയാൽ മത്സരം യുഎഇയിൽ തന്നെ നടത്താമെന്ന വ്യവസ്ഥയോടെ ലാഹോറിനെ ഫൈനൽ വേദിയായി നിശ്ചയിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The ICC has released the schedule for the 2025 Champions Trophy. The highly anticipated India-Pakistan match will take place on Sunday, February 23, 2025, in Dubai. India is placed in Group A alongside Pakistan, New Zealand, and Bangladesh.