മെല്‍ബണ്‍ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഋഷഭ് പന്തിനെയും രവീന്ദ്ര ജഡേജയെയും നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 244 റണ്‍സെന്ന നിലയിലാണ്. വാഷിങ്ടണ്‍ സുന്ദറും (5) നിതിഷ്കുമാര്‍ റെഡ്ഡി (40)യുമാണ് ക്രീസില്‍. ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 30 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 474 റണ്‍സാണ് നേടിയത്. 140 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിന്‍റെ മികവിലാണ് ഓസീസ് മികച്ച സ്കോര്‍ നേടിയത്.
രണ്ടാം ദിവസം ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാള്‍ 82 റണ്‍സും വിരാട് കോലി 36 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് മൂന്ന് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ENGLISH SUMMARY:
India struggles to avoid the follow-on in the Melbourne Test. India, starting the third day at 164 for the loss of five wickets, lost Rishabh Pant and Ravindra Jadeja. They are currently at 244 for seven wickets.