മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടം. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഓസീസ് മുന്‍നിരയെ തകര്‍ത്തത്. ട്രാവിസ് ഹെഡിനെ പുറത്താക്കി  ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുന്നൂറ് വിക്കറ്റ് നേട്ടവും ബുംറ സ്വന്തമാക്കി. വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ബുംറയ്ക്ക് സ്വന്തമായി. 44 ടെസ്റ്റുകളില്‍ നിന്നാണ് റെക്കോര്‍ഡ് നേട്ടം. 50 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ് വീഴ്ത്തിയ കപില്‍ദേവിന്റെ റെക്കോര്‍ഡാണ് മറികടന്നത്. നാലാംദിവസം കളിനിര്‍ത്തുമ്പോള്‍ ഒന്‍പതിന് 228 റണ്‍സെന്ന നിലയിലാണ് ഓസീസ്. ആകെ ലീഡ് 333 റണ്‍സായി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 369 റണ്‍സിന് പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി 114 റണ്‍സെടുത്തു.

ENGLISH SUMMARY:

Melbourne Test Day 4: Australia's tail wags to frustrate India