sanju-samson-shami

ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. മലയാളിതാരം സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിൽ മടങ്ങിയെത്തി. 2023ലെ ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

ഋഷഭ് പന്തിന് പകരം ധ്രുവ് ജുറെയ്​ലിനെ ബാക്കപ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ജനുവരി 22ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. പരുക്കിനെത്തുടര്‍ന്ന് റിയാന്‍ പരാഗിന് ടീമില്‍ ഇടം കണ്ടെത്താനായില്ല. ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി ട്വന്‍റി 20 ടീമില്‍ ഇടംപിടിച്ചു. അഭിഷേക്ശര്‍മ, ശിവം ദുബെ എന്നിവർ പുറത്തായി.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, നിതീഷ് റെഡ്ഡി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ധ്രുവ് ജുറേല്‍, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍.

ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര: ഒന്നാം ട്വന്‍റി20: ജനുവരി 22– ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത രണ്ടാം ട്വന്‍റി 20– ചെന്നൈ മൂന്നാം ട്വന്‍റി 20– രാജ്കോട്ട് നാലാം ട്വന്‍റി 20– പൂണെ അഞ്ചാം ട്വന്‍റി 20– വാങ്കഡെ

ENGLISH SUMMARY:

Team India squad for England T20 series: Sanju Samson has been included in India’s T20I squad for the series against England, as the five-member national selection committee decided to omit Rishabh Pant. Mohammed Shami,Dhruv Jurel, Nitish Kumar Reddy, and Yashasvi Jaiswal have also been named. India will play five T20Is against England, starting on January 22.