TOPICS COVERED

രഞ്ജി ട്രോഫി ആറാം റൗണ്ടില്‍ കര്‍ണാടകയ്ക്കെതിരായ മല്‍സരത്തിലാണ് ശുഭ്മന്‍ ഗില്‍ പഞ്ചാബിനായി ഇറങ്ങുക. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നുമല്‍സരങ്ങളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. 18.60മാണ് ഗില്ലിന്റെ ശരാശരി. 

2022ലാണ് ഗില്‍ അവസാനമായി രഞ്ജി ട്രോഫിയില്‍ മല്‍സരിച്ചത്. ഫോം വീണ്ടെടുക്കാന്‍ ശുഭ്മന്‍ ഗില്ലിന് പഞ്ചാബ് പരിശീലകന്‍ വസീം ജാഫറിനൊപ്പം പ്രവര്‍ത്തിക്കാമെന്നതും ഗുണം ചെയ്യും. 

ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ രോഹിത് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യയ്ക്ക് പുതിയ നായകന്‍ വേണം. ടെസ്റ്റില്‍  31കാരന്‍ ജസ്പ്രീത് ബുംറയാണ്  വൈസ് ക്യാപ്റ്റനെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബിസിസിഐ മുന്നില്‍കാണുന്നത് 25കാരന്‍ ശുഭ്മന്‍ ഗില്ലിനെയാണ്. ജൂണിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. 

ENGLISH SUMMARY:

Shubman Gill is set to play for Punjab in the Ranji Trophy as he eyes a return to form and aims for the Indian team captaincy. With prospects of being Rohit Sharma's successor, regaining form is crucial for Gill, especially after averaging just 18 runs during the Australian tour.