ഇംഗ്ലണ്ടിന്‍റെ 132 റണ്‍സ് പിന്തടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 90 റണ്‍സ് കടന്നിട്ടുണ്ട്. 26 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 20 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്. 

അറ്റ്കിൻസൺ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു 22 റണ്‍സാണ് സ്കോര്‍ ചെയ്തത്. 4,4,0,6,4,4 എന്നിങ്ങനെ നാല് ബൗണ്ടറിയും ഒരു സിക്സറുമാണ് ഈ ഓവറില്‍ സഞ്ജു നേടിയത്. ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു പുറത്തായത്. അതേ ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 

അര്‍ധ സെഞ്ചറി നേടിയ അഭിഷേക് ശര്‍മയും എട്ട് റണ്‍സുമായി തിലക് വര്‍മയുമായി നിലവില്‍ ക്രീസില്‍. 23 പന്തില്‍ ആറു സിക്സറും മൂന്ന് ഫോറും സഹിതമാണ് അഭിഷേകിന്‍റെ ഇന്നിങ്സ്. 

ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. തുടര്‍ച്ചായായി വിക്കറ്റ് വീഴുമ്പോഴും ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ച ജോസ് ബട്ട്ലറാണ്. 44 പന്തില്‍ 68 റണ്‍സാണ് ജോസ് ബട്ട്ലര്‍ നേടിയത്. 

വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ക്യാച്ചിലാണ് ബട്‍ലര്‍ പുറത്താകുന്നത്. രണ്ട് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതാണ് ബട്‍ലറുടെ ഇന്നിങ്സ്. ആദ്യ ഓവറില്‍ തുടങ്ങിയ വിക്കറ്റ് വേട്ട അവസാന പന്തു വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടര്‍ന്നു. മൂന്നാം പന്തില്‍ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. അര്‍ഷദീപിന്‍റെ പന്തില്‍ സാള്‍ട്ടന്‍ ഡക്കിന് പുറത്താവുകയായിരുന്നു. അര്‍ഷ്ദീപിന്‍റെ അടുത്ത ഓവറില്‍ ബെന്‍ ഡുക്കറ്റും പുറത്തായി. 

അര്‍ഷ്ദീപ്, ഹര്‍ദിക് പാണ്ഡ്യ, അകസര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് നേടി. 

ENGLISH SUMMARY:

Sanju Samson smashes a brilliant 26 with a stunning over against Atkinson before falling to Jofra Archer. Despite losing Suryakumar Yadav for a duck, India crosses 60 in their chase of England’s 132 in the T20 clash.