ഇംഗ്ളണ്ടിനെതിരായ ഒന്നാം ട്വന്റി 20 ല്‍ വിജയശില്‍പിയായ അഭിഷേക ശര്‍മ സഞ്ജു സഞ്ജു സാംസന്റെ പ്രകടനത്തെക്കുറിച്ച് വാചാലനാകുന്നു. ‘സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അതു കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്നെന്നു താരം പറയുന്നു. ഓപ്പണിങ് പങ്കാളികളെന്ന നിലയിൽ ഞാനും സഞ്ജുവും പരസ്പരം സംസാരിച്ചാണ് മുന്നോട്ടുപോകുന്നത്. ബാറ്റിങ് യൂണിറ്റ് മുഴുവനും ഈ രീതിയിൽ ചർച്ചകൾ നടത്തും. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അത് ആസ്വദിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.’’ – അഭിഷേക് പറഞ്ഞു.

Read Also: അഭിഷേക് ശര്‍മ മിന്നി; ഇന്ത്യയ്ക്കു ഏഴു വിക്കറ്റ് ജയം


‘‘ഈ കളിയിൽ ഞങ്ങളുടെ പ്ലാനുകൾ ലളിതമായിരുന്നു. ഐപിഎൽ എന്റെ കളിയെ രൂപപ്പെടുത്തുന്നതിൽ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ഇതുപോലൊരു ടീം അന്തരീക്ഷം ഞാൻ ഒരിടത്തും കണ്ടിട്ടില്ല. സ്വാഭാവിക ശൈലിയിൽ കളിക്കാൻ പരിശീലകനും ക്യാപ്റ്റനും പൂർണ സ്വാതന്ത്ര്യം നൽകുന്നതു തന്നെ പ്രധാനപ്പെട്ട കാര്യമാണ്. ആദ്യ പന്തു മുതൽത്തന്നെ നമുക്ക് ഇഷ്ടമുള്ള ഷോട്ട് കളിക്കാം. ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പന്തുകൾ എറിഞ്ഞ് എന്നെ പരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു. അതിനെ നേരിടാനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു’ – അഭിഷേക് ശർമ വിശദീകരിച്ചു

മത്സരത്തിൽ 34 പന്തിൽ അഞ്ച് ഫോറും എട്ടു കൂറ്റൻ സിക്സറും സഹിതം 79 റൺസുമായി അഭിഷേക് ശർമ ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ, സഞ്ജു 20 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 26 റൺസുമെടുത്തു. ഇതിൽ ഗസ് അറ്റ്കിൻസന്റെ ഒരു ഓവറിൽ നാലു ഫോറും ഒരു സിക്സും സഹിതം അടിച്ചുകൂട്ടിയ 22 റൺസും ഉൾപ്പെടുന്നു.