മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും ഭാര്യ ആരതി അഹ്‌ലാവത്തും പിരിയാനൊരുങ്ങുന്നതായി സൂചന. 2004ല്‍ വിവാഹിതരായ ഇരുവരും മാസങ്ങളായി പിരിഞ്ഞുകഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ആര്യവീറും , വേദാന്തുമാണ് സേവാഗ്–ആരതി ദമ്പതികളുടെ മക്കള്‍. ഇരുവരും വേര്‍പെരിയുന്നതായി ഒരു ദേശീയമാധ്യമം പുറത്തുവിട്ട വാര്‍ത്തയോട് സേവാഗോ ആരതിയോ പ്രതികരിച്ചിട്ടില്ല.
വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണ് . ആരതിയുടെ ചിത്രങ്ങളൊന്നും സെവാഗ് അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ ഭാര്യയെ ഫോളോ ചെയ്യുന്നില്ലെന്നും ഒരുവിഭാഗം പറയുന്നു. കൂച്ച് ബിഹാര്‍ ട്രോഫി ടൂര്‍ണമെന്റില്‍ മകന്‍ ആര്യവീറിന്‍റെ പ്രകടനത്തെ കുറിച്ചായിരുന്നു സെവാഗിന്‍റേതായി അടുത്തകാലത്ത് പുറത്തുവന്ന ഒരേയൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് .
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന സേവാഗ്, 2013ലാണു കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിക്കുന്നത്. ടെസ്റ്റിൽ രണ്ടു തവണ ട്രിപ്പിൾ സെഞ്ചറികൾ നേടിയിട്ടുണ്ട്. 104 ടെസ്റ്റുകളും 251ഏകദിനങ്ങളും കളിച്ച താരമാണ് വീരേന്ദര്‍ സേവാഗ്. ഇന്ത്യന്‍ ഓപ്പണറായിരുന്നകാലത്തെ വെടിക്കെട്ട് ബാറ്റിങ്ങാണ് സെവാഗിന് ആരാധകരെ കൂട്ടിയത്.