ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ട്വന്റി 20 മല്‍സരം ഇന്ന് ചെന്നൈയില്‍. ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ ഷമിയെ ഇന്ന് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തൂ. ഷമി തിരിച്ചെത്തുകയാണെങ്കില്‍ നിഥീഷ് കുമാര്‍ റെഡ്ഡിക്ക് ഇടം നഷ്ടമാകും. സ്പിന്നിനെ അനുകൂലിക്കുന്നതാണ് ചെപ്പോക്കിലെ പിച്ച്.
വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയി എന്നീ സ്പിന്നര്‍മാര്‍ പ്ലെയിങ് ഇലവനില്‍ തുടര്‍ന്നേക്കും. ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ മോശം പ്രകടനം മാത്രമാണ് ഇന്ത്യയ്ക്ക് ആശങ്ക, കഴിഞ്ഞ 11 ഇന്നിങ്സുകളില്‍ രണ്ട് അര്‍ധസെഞ്ചുറി മാത്രമാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. ഇംഗ്ലണ്ട് പേസര്‍ ഗസ് അറ്റ്കിന്‍സനെ ഒഴിവാക്കി. ബ്രൈഡന്‍ കാര്‍സാണ് പകരക്കാരന്‍.