ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് പുരസ്കാരം ജസ്പ്രീത് ബുമ്രയ്ക്ക്. പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യ പേസറുമാണ് ബുമ്ര. രാഹുല്‍ ദ്രാവിഡ്, സച്ചിന് തെന്‍ഡുല്‍ക്കര്‍ , വിരാട് കോലി, അശ്വിന് എന്നിവരാണ് ഇതിനുമുമ്പ് പുരസ്കാരം നേടിയിട്ടുള്ളത്. 2024ലെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരവും ബുമ്ര നേടിയിരുന്നു.
2024ല്‍ മാത്രം 13 ടെസ്റ്റില്‍ നിന്ന് 71 വിക്കറ്റുകള്‍ ബുമ്ര നേടി. 2024ല്‍ ഒരു വിക്കറ്റ് നേടാന്‍ 31കാരനായ ബുംറ വിട്ടുകൊടുത്തത് 14.92 റണ്‍സ് മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനും ബംഗ്ലദേശിനും എതിരായ വിജയങ്ങളില്‍ ബുമ്ര നിര്‍ണായക പങ്ക് വഹിച്ചു. ഇംഗ്ലണ്ടിനെതിരെ 19വിക്കറ്റുകള്‍ വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റ് വിജയം ബുമ്രയുടെ പേസ് ബോളിങ്ങിന്റെ കരുത്തിലായിരുന്നു.
പുറത്തിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുമ്ര 2023 അവസാനമാണ് ക്രിക്കറ്റിലേക്ക് സജീവമായി തിരിച്ചെത്തിയത്. ഒരു കലണ്ടര്‍വര്‍ഷം 70ലേറെ വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബോളറാണ് ബുമ്ര. ടെസ്റ്റില്‍ 200വിക്കറ്റ് നേട്ടം ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലായിരുന്നു.