ബുമ്രയുടെ തിരിച്ചുവരവ് വൈകുമെന്ന് ഉറപ്പായതോടെയാണ് 15 അംഗ ടീമില്‍ നിന്ന് വിശ്വസ്തനായ പേസറെ ഒഴിവാക്കുന്നത്. മഹുമ്മദ് ഷമി നയിക്കുന്ന പേസ് നിരയിലേക്ക് ഹര്‍ഷിത് റാണയ്ക്ക് അവസരം നല്‍കിയപ്പോള്‍, മുഹമ്മദ് സിറാജിന് ഇടം പകരക്കാരുടെ നിരയില്‍. മിസ്ട്രി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് അവസരം നല്‍കാനായി ഒഴിവാക്കിയത് ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്സ്വാളിനെ.
രണ്ട് മാറ്റങ്ങളുമായി 15 അംഗ സ്ക്വാഡിന്റെ പുതിയ പട്ടിക ഐസിസിക്ക് സമര്‍പ്പിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് വരുണിന് ഐസിസി ടൂര്‍ണമെന്റിനുള്ള ടീമിലേക്ക് വഴിയൊരുക്കിയത്. നേരത്തെ നാലുസ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന വന്‍ വിമര്‍ശനം വകവയ്ക്കാതെയാണ് സെലക്ടര്‍മാര്‍ അഞ്ചാമതൊരു സ്പിന്നരെ കൂടി ടീമിലേക്ക് എടുക്കുന്നത്.
സിറാജിനെ കൂടാതെ റിസര്‍വ് താരങ്ങളായി ജയ്സ്വാള്‍, ശിവം ഡ്യൂബെ എന്നിവരും ടീമിനൊപ്പമുണ്ടാകും. ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.