ചാംപ്യന്‍സ് ട്രോഫിയുടെ ആദ്യ സെമിയില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല. അതേസമയം, ഓസീസ് നിരയില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ തന്‍വീര്‍ സംഗയെ ഉള്‍പ്പെടുത്തി. രണ്ട് സീമര്‍മാരും നാല് സ്പിന്നര്‍മാരുമെന്ന നിലയിലാണ് ഇന്ത്യ ഇന്നുമിറങ്ങുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍,വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
രണ്ട് മാറ്റങ്ങളോടെയാണ് ഓസീസ് കളിക്കുന്നത്. കൂപ്പര്‍ കോണലിയും തന്‍വീര്‍ സംഗയും ഓസീസിന്‍റെ സ്പിന്‍ ബോളിങിന് മൂര്‍ച്ചയേകും. പരുക്കേറ്റ മാറ്റ് ഷോട്ടും സ്പെന്‍സര്‍ ജോണ്‍സനുമാണ് പുറത്തായത്. ഓസീസ് പ്ലേയിങ് ഇലവന്‍: കൂപ്പര്‍ കോണലി, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്സ് കാരി, ഗ്ലെന്‍ മാക്സ്വെല്, ബെന്‍ ഡ്വാര്‍ഷുസ്, നഥാന്‍ എല്ലിസ്, ആഡം സാംപ, തന്‍വീര്‍ സംഗ.