2017ലെ തോല്‍വിക്ക് പാക്കിസ്ഥാനോട് കണക്ക് തീര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തുന്നതാണ് നമ്മള് സ്വപ്നം കണ്ടത്. എന്നാല്‍ ഒരു ഐസിസി ടൂര്‍ണമെന്റ് പാക്കിസ്ഥാനിലേക്ക് എത്തിയപ്പോള്‍ ഒരു മല്‍സരം പോലും അവര്‍ക്ക് ജയിക്കാനുമായില്ല. കാരണമായി ഞെട്ടിക്കുന്ന കണക്കുകളാണ് പാക്കിസ്ഥാന് പരിശീലന് പറഞ്ഞത്.
പാക്കിസ്ഥാനില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് കളിക്കാരനാകുന്നതിലും എളുപ്പം ക്രിക്കറ്റ് പരിശീലകനോ ടീം സെലക്ടറോ ആകുന്നതായിരിക്കും. രണ്ടര വര്‍ഷത്തിനിടെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചത് 16 പേരാണ്. താല്‍ക്കാലിക പരിശീലകന് അക്വിബ് ജാവേദാണ് കണക്ക് ക്രിക്കറ്റ് ലോകത്തെ ഓര്‍മിപ്പിച്ചത്. 26 പേരാണ് പാക്കിസ്ഥാന് സെലക്ഷന് കമ്മിറ്റിയില്‍ വന്നുപോയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നാല് ക്യാപറ്റന്മാര് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാനെ നയിച്ചു.
ബാബര്‍ അസം, ഷദാബ് ഖാന്, ഖാസിം അക്രം, ഇമാദ് വസീം, ഷാന്‍ മഹ്മൂദ്, ഷഹീന് അഫ്രീദി, മുഹമ്മദ് റിസ്വാന്. ഇപ്പോള്‍ ട്വന്റി 20 ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സല്മാന് അഗ വരെ നീളുന്നു ഏഴുവര്‍ഷത്തിനിടെ വിവിധ ഫോര്‍മാറ്റുകളില്‍ പാക്കിസ്ഥാനെ നയിച്ചവര്‍.