Dubai: Indian cricket team celebrate holding the trophy after their win against New Zealand in the ICC Champions Trophy 2025 final cricket match, in Dubai, UAE, Sunday, March 9, 2025. India won by 4 wickets to lift the ICC Champions Trophy 2025. (PTI Photo/ Arun Sharma) (PTI03_09_2025_000656B)
ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കായി 58 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി നല്‍കുന്നത്. ടീമിലുണ്ടായിരുന്ന ഓരോ കളിക്കാര്‍ക്കും മൂന്ന് കോടി രൂപ വീതം ലഭിക്കും. കളിക്കാര്‍ക്ക് പുറമെ കോച്ചിങ് സ്റ്റാഫുകള്‍ക്കും, സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും സമ്മാനത്തുകയില്‍ ഒരു പങ്ക് നല്‍കും. ടീമിന്‍റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും മൂന്ന് കോടി രൂപ സമ്മാനമായി ലഭിക്കും. അസിസ്റ്റന്‍റ് കോച്ചുമാരായ റയാന്‍ ടെനിനും അഭിഷേക് നയ്യാര്‍ക്കും ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടകിനും ബോളിങ് കോച്ച് മോണ്‍ മോര്‍ക്കലിനും 50 ലക്ഷം രൂപ വീതം സമ്മാനമായി നല്‍കും.
ശേഷിക്കുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് 50 ലക്ഷം രൂപ വീതവും ബിസിസിഐ ഒഫിഷ്യലുകള്‍ക്ക് 25 ലക്ഷം രൂപ വീതവും വിതരണം ചെയ്യും. ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മല്‍സരത്തില്‍ പോലും പരാജയം അറിയാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 2023 ല്‍ കൈവിട്ട ഏകദിന ലോകകപ്പിന്‍റെ ക്ഷീണം രോഹിതും സംഘവും തീര്‍ത്തു. നേരത്തെ ഐസിസി ട്വന്‍റി20 ലോകകപ്പും ഇന്ത്യ നേടിയിരുന്നു.
ബംഗ്ലദേശിനെതിരെ ആറുവിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ, ചാംപ്യന്‍സ് ട്രോഫിയിലെ യാത്ര തുടങ്ങിയത്. ഗ്രൂപ്പ് മല്‍സരത്തില്‍ രണ്ടാമത് ,പാക്കിസ്ഥാനെ ആറുവിക്കറ്റിനും ന്യൂസീലന്‍ഡിനെ 44 റണ്‍സിനും സെമില്‍ ഓസീസിനെ നാല് വിക്കറ്റിനും പരാജയപ്പെടുത്തി. അടുപ്പിച്ച് രണ്ട് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ കരുത്ത് വിളിച്ച് പറയുന്നതാണെന്നും താരങ്ങളുടെ സമര്‍പ്പണ മനോഭാവത്തിന്‍റെയും പ്രതിഭയുടെയും തെളിവാണെന്നും സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി പറഞ്ഞു.