ബിഗ് ബാഷ് ലീഗില്‍ മൂന്ന് തവണ ചാംപ്യന്‍മാരായ സിഡ്നി സിക്സേഴ്സിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് രാവിലെ മുതല്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച. രണ്ട് വര്‍ഷത്തേക്ക് വിരാട് കോലിയുമായി കരാറിലെത്തി എന്നാണ് ടീം പ്രഖ്യാപിച്ചത്. കാട്ടുതീ പോലെ വാര്‍ത്ത പടര്‍ന്ന ശേഷം ടീം തന്നെ കാര്യത്തില്‍ വ്യക്തത വരുത്തി.
നിലവില്‍ റോയല്‍ ചലഞ്ചേഴ്സ ബെംഗളൂരുവില്‍ ഐപിഎല്‍ തിരക്കിലുള്ള കോലി ഓസീസ് ട്വന്റി 20 ലീഗില്‍ കളിക്കുമോ എന്നതായിരുന്നു ആരാധകരില്‍ ഞെട്ടലുണ്ടാക്കിയത്. പിന്നീട് ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട തമാശയായിരുന്നു ഇതെന്നാണ് ടീം എക്സില്‍ കുറിച്ചു. ഇതോടെ വിരാട് കോലി ബിഗ് ബാഷില്‍ കളിക്കില്ലെന്നും ടീം വ്യക്തത വരുത്തി.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തില്‍ ആര്‍സിബിയുടെ ടോപ്പ് സ്കോററായ കോലി ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ ഫ്രാഞ്ചൈസിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി മാറി. ശിഖര്‍ ധവാനെയാണ് കോലി മറികടന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനും കോലിയാണ്. 254 മല്‍സരങ്ങളില്‍ നിന്ന് 8094 റണ്‍സാണ് കോലി ഇതുവരെ നേടിയത്. 113 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. 6769 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് രണ്ടാമത്.