എഫ്.എ. കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. വെംബ്ലിയില്‍ നടന്ന ഡര്‍ബിയില്‍ ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. കൗമാരതാരങ്ങളായ ഗര്‍നാചോയും മൈനോയുമാണ് മുപ്പതാം മിനിട്ടിലും മുപ്പത്തൊന്‍പതാം മിനിട്ടിലും യുണൈറ്റഡിനായി വലകുലുക്കിയത്. എണ്‍പത്തേഴാം മിനിട്ടില്‍ ഡോകുവിലൂടെയായിരുന്നു സിറ്റിയുടെ ആശ്വാസഗോള്‍. അവസാന മിനിട്ടുകളില്‍ യുണൈറ്റഡ് ബോക്സിലേക്ക് തുടര്‍ച്ചയായി ഇരച്ചുകയറിയെങ്കിലും സിറ്റിയില്‍ നിന്ന് വിജയം അകന്നുനിന്നു. പതിമൂന്നാമത്തെ എഫ്.എ. കപ്പാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.