ഫ്രഞ്ച് മുന്നേറ്റ നിര താരം കിലിയൻ എംബപെയെ സ്വന്തമാക്കി റയൽ മഡ്രിഡ്. 2029 വരെയാണ് കരാർ. യൂറോ കപ്പിന് മുമ്പ് ഓദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജൂൺ 14നാണ് യൂറോകപ്പ് തുടങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് എംബപെ അറിയിച്ചിരുന്നത്. ജൂൺ 30 തിന് എംബപെയുടെ പിഎസ്ജി കരാർ അവസാനിക്കും. മുൻപ് രണ്ടുതവണ എംബാപ്പയെ സ്വന്തമാക്കാൻ റയൽ ശ്രമിച്ചെങ്കിലും നീക്കം പരാജയപ്പെട്ടിരുന്നു.
15 മില്യൺ യൂറോയാണ് എംബപെയക്ക് റയൽ വാർഷിക പ്രതിഫലമായി നൽകുന്നത്. ഇതിനുപുറമേ 150 മില്യൺ യൂറോ ബോണസും അഞ്ചുവർഷക്കാലയളവിൽ താരത്തിന് ലഭിക്കും. ഏഴ് വർഷത്തെ കരിയറിന് ശേഷമാണ് എംബപെ പിഎസ്ജി വിടുന്നത്. റയലിലേക്കുള്ള കൂടുമാറ്റ ചർച്ചകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എല്ലാവർക്കും അറിയുന്നിടത്തേക്ക് എംബാപ്പ ചേക്കേറുമെന്ന് താരത്തിന്റെ മാതാവ് ഫൈസ ലമാരി വ്യക്തമാക്കിയിരുന്നു.
അതേസമയം കരാറിലെത്തിയാലും ജൂലായ് മാസത്തിന്റെ പകുതി വരെ റയൽ മാഡ്രിഡിന് താരത്തെ ലഭിക്കില്ല. ഫ്രാൻസിന്റെ യൂറോപ്യൻ ചാംപ്യൻഷിപ്പ് പോരാട്ടത്തിന്റെ ഒരുക്കത്തിലാകും എംബപെ. സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സ് മൽസരങ്ങളിൽ എംബാപ്പ പങ്കെടുക്കുമോ എന്നത് കണ്ടറിയണം.