cristiano-ronaldo-sends-special-wishes-to-his-first-son-cristiano-jr

14 വയസ് തികഞ്ഞ മകന് ആശംസകളറിയിച്ച് ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ പോസ്റ്റ്. നിനക്ക് 14 വയസ് തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല. സമയം അതിവേഗത്തില്‍ പറക്കുകയാണ്. എന്റെ ക്രൈമുകളില്‍ പങ്കാളിയാകുന്ന നിനക്ക് പിറന്നാളാശംസകള്‍, ഒരുപാടൊരുപാട് സ്നേഹം എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രണ്ടാം യൂറോ കിരീടം ലക്ഷ്യമിട്ടിറങ്ങുന്നതിനിടെയാണ് മകന്റെ ജന്‍മദിനാഘോഷം.

സമയം അതിവേഗത്തില്‍ പറക്കുകയാണ്

യുവേഫാ യൂറോകപ്പ് 2024 മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മകന് ജന്‍മദിനാശംസകളുമായി പോര്‍ച്ചുഗല്‍ താരം എത്തുന്നത്. റോണോയുടെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ  പിറന്നാളാണ് ഇന്ന്.  യൂറോ കപ്പില്‍ മികച്ച പ്രതീക്ഷയോടെയാണ് താരം എത്തുന്നത്. സ്വപ്നങ്ങള്‍ തീര്‍ച്ചയായും പൂവണിയുമെന്ന തരത്തിലുള്ള പ്രതികരണവും നേരത്തേ താരം നടത്തിയിരുന്നു. ടീം ജൂൺ 19 ന് ചെക്കിയയെ നേരിടും. 

ENGLISH SUMMARY:

Cristiano Ronaldo Sends Special Wishes to His First Son Cristiano Jr as He Turns 14