മരണാനന്തര ചടങ്ങുകൾ പാതി വഴിയിൽ നിർത്തിവെച്ച് ഫുട്ബോൾ മത്സരം കാണുന്ന കുടുംബത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടിയുടെ പുറത്ത് ഫുട്ബോൾ ജേഴ്സികൾ അണിയിച്ചിരിക്കുന്നതും പ്രോജക്ടർ ഉപയോഗിച്ച് സ്ക്രീനിൽ ഫുട്ബോൾ സംപ്രേഷണം നടക്കുന്നതും കാണാം. കോപ്പ അമേരിക്ക ടൂർണമെന്റിലെ ചിലി - പെറു മത്സരമാണ് വിഡിയോയിൽ ഉള്ളത്. മരണപ്പെട്ട വ്യക്തിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും വിഡിയോയിൽ കാണാൻ സാധിക്കും