TOPICS COVERED

ഇംഗ്ലണ്ടിനെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിക്ഫോര്‍ഡിന് മുന്‍പില്‍ വീണാണ് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ തോറ്റ് നാട്ടിലേക്ക് മടങ്ങിയത്. മത്സര ശേഷം ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായത് സ്വിസ് താരങ്ങളെ വെള്ളം കുടിപ്പിച്ച പിക്ഫോര്‍ഡിന്റെ വാട്ടര്‍ ബോട്ടിലും.

പെനാല്‍റ്റി കിക്ക് എടുക്കാനെത്തുന്ന സ്വിസ് താരങ്ങളുടെ പേരുകള്‍ പിക്ഫോര്‍ഡിന്റെ വാട്ടര്‍ ബോട്ടിലില്‍ കുറിച്ചിരുന്നു. ഒപ്പം അവര്‍ എങ്ങോട്ടേക്കാണ് കിക്ക് അടിക്കുക എന്നും എങ്ങോട്ടേക്കാണ് ഡൈവ് ചെയ്യേണ്ടത് എന്നും. സ്വിറ്റ്സര്‍ലന്‍ഡിനായി ആദ്യ കിക്കെടുത്തത് മാനുവല്‍ അകഞ്ചിയായിരുന്നു. ഇടത്തേക്ക് ചാടാനായിരുന്നു വാട്ടര്‍ ബോട്ടിലില്‍ കുറിച്ചിരുന്നത്. ഇതനുസരിച്ച് പിക്ഫോര്‍ഡ് ഇടത്തേക്ക് ചാടി കിക്ക് സേവ് ചെയ്തു. 

ഫാബിയേന്‍ ഷെയയാണ് സ്വിറ്റ്സര്‍ലന്‍ഡിനായി രണ്ടാമത്തെ കിക്കെടുത്തത്. വലത്തേക്ക് ഡൈവ് ചെയ്യാന്‍ ശ്രമിച്ച് ഇടത്തേക്ക് ചാടണം എന്നാണ് ബോട്ടിലില്‍ എഴുതിയിരുന്നത്. എന്നാല്‍ ഇടത്തേക്ക് ഓങ്ങി വലത്തേക്കാണ് പിക്ഫോര്‍ഡ് ഡൈവ് ചെയ്തത്. ഇതോടടെ ഇടത്തേക്ക് അടിച്ച് ഫാബിയേന്‍ ഗോളാക്കി. ഷക്കീരി കിക്ക് എടുക്കുമ്പോള്‍ ഇടത്തേക്ക് ചാടണം എന്നാണ് എഴുതിയിരുന്നത്. ഇതനുസരിച്ച് പിക്ഫോര്‍ഡ് ഇടത്തേക്ക് തന്നെ ചാടിയെങ്കിലും കയ്യിലുരസി പന്ത് വലയിലായി. 

സെകി അംദൂനിയാണ് സ്വിറ്റ്സര്‍ലന്‍ഡിനായി നാലാമത്തെ കിക്ക് എടുത്തത്. ഹോള്‍ഡ് ചെയ്തതിന് ശേഷം ഇടത്തേക്ക് ഡൈവ് ചെയ്യാനാണ് ബോട്ടിലില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പിക്ഫോഡ് ഇടത്തേക്ക് ചാടിയെങ്കിലും അംഗൂനിയുടെ കിക്ക് പോസ്റ്റിന് നടുവിലേക്കെത്തി വലയിലായി.  

ENGLISH SUMMARY:

After the match, the discussion in the football world was about Pickford's water bottle