argentina-champion-copa
  • അധിക സമയത്ത് ഗോള്‍ നേടി ലൗത്താരോ മാര്‍ട്ടിനെസ്
  • കൊളംബിയയെ 1–0ത്തിന് തോല്‍പ്പിച്ചു
  • കോപ്പയിലേറ്റവും കൂടുതല്‍ കിരീടങ്ങള്‍

കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന ചാംപ്യന്‍മാര്‍. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്‍റീനയുടെ കിരീട നേട്ടം. കളിയുടെ അധികസമയത്തായിരുന്നു ലൗത്താരോ മാര്‍ട്ടിനെസിന്‍റെ വിജയഗോള്‍. കോപ്പയില്‍ അര്‍ജന്‍റീനയുടെ പതിനാറാം കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ടീമായി അര്‍ജന്‍റീന മാറി. കളിയുടെ 66–ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി പരുക്കേറ്റ് പുറത്തായിട്ടും മികച്ച കളിയാണ് ടീം പുറത്തെടുത്തത്. കളിയുടെ 112–ാം മിനിറ്റിലാണ് മാര്‍ട്ടിനെസ് ഗോളടിച്ചത്.  

dimaria-champion
ENGLISH SUMMARY:

Argentina wins second consecutive Copa America title after defeating Columbia in final