ക്ലോപ്പിന് ശേഷം എന്താവും ലിവര്‍പൂളിന്റെ അവസ്ഥ എന്നുള്ള ആശങ്കയോടെയാണ് പുതിയ സീസണിലെ ആദ്യ മത്സരത്തിനായി ലിവര്‍പൂള്‍ ആരാധകരെത്തിയത്. 60ാം മിനിറ്റില്‍ ജോട്ടയുടെ ഗോളിന് വഴി വെച്ചും 65ാം മിനിറ്റില്‍ ഗോള്‍ സ്കോര്‍ ചെയ്ത് റെക്കോര്‍ഡ് ഇട്ടും സല നിറഞ്ഞാടിയപ്പോള്‍ പുതിയ കോച്ചിന് കീഴില്‍ റെഡ്സിന് വിജയ തുടക്കം. ഇപ്സിവിച്ച് ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ച കളിയില്‍ പതിവ് തെറ്റിക്കാതെ സല താരമായി. പ്രീമിയര്‍ ലീഗ് സീസണുകളിലെ ആദ്യ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന നേട്ടം സല തന്റെ പേരിലേക്ക് ചേര്‍ത്തതിന് പിന്നാലെ ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് വിങ്ങര്‍ എന്നാണ് സലയെ ചൂണ്ടി ആരാധകരുടെ വാക്കുകള്‍.
പ്രീമിയര്‍ ലീഗ് സീസണിലെ ഓപ്പണിങ് റൗണ്ടില്‍ 9 ഗോളുകളാണ് സല സ്കോര്‍ ചെയ്തത്.റൂണി, ഫ്രാങ്ക് ലാംപാര്‍ഡ്, അലന്‍ ഷിയറര്‍ എന്നിവരെയാണ് സല മറികടന്നത്. 2017ല്‍ ലിവര്‍പൂളിലേക്ക് എത്തയത് മുതല്‍ ഗോള്‍ അല്ലെങ്കില്‍ അസിസ്റ്റോടെയാണ സല സീസണ്‍ തുടങ്ങിയിട്ടുള്ളത്.
212 ഗോളുകളാണ് ആകെ ലിവര്‍പൂളിന് വേണ്ടി സലയില്‍ നിന്ന് ഇതുവരെ വന്നത്. പ്രീമിയര്‍ ലീഗിലെ ഓപ്പണിങ് മത്സരത്തില്‍ 9 ഗോളിനൊപ്പം നാല് അസിസ്റ്റും സലയില്‍ നിന്ന് വന്നിട്ടുണ്ട്. 350 മത്സരങ്ങളില്‍ നിന്ന് 300 ഗോള്‍ കോണ്‍ട്രിബ്യൂഷനുകളാണ് സലയില്‍ നിന്ന് വന്നിട്ടുള്ള്. 212 ഗോളിന് പുറമെ 88 അസിസ്റ്റും.
ഫിറ്റ്നസ് നിലനിര്‍ത്തുന്ന വിധം വെച്ച് നോക്കുമ്പോള്‍ സലയ്ക്ക് ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും കളിക്കാനാവുമെന്നാണ് മത്സര ശേഷം ലിവര്‍പൂള്‍ പരിശീലകന്‍ അര്‍നെ പ്രതികരിച്ചത്. ആരാണ് സലയുടെ കാലം കഴിഞ്ഞു എന്ന് പറഞ്ഞത് എന്നാണ് ആരാധകരുടെ സമൂഹമാധ്യമങ്ങളിലെ ചോദ്യം. അടുത്ത സമ്മറില്‍ സലയുടെ ലിവര്‍പൂളിലെ കരാര്‍ അവസാനിക്കും. കഴിഞ്ഞ സീസണില്‍ 25 ഗോളുകളാണ് സല ലിവര്‍പൂളിനായി എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി സ്കോര്‍ ചെയ്തത്.