പുതു പ്രതീക്ഷകളോടെ, പുത്തന്‍ ഊർജ്ജത്തോടെ കേരള സൂപ്പര്‍ ലീഗിന് അടുത്ത മാസം ആരംഭം. കൊച്ചിയുൾപ്പെടെ നാലു വേദികളിലായി നടക്കുന്ന ലീഗിന് സെപ്റ്റംബർ 7നാണ് കിക്കോഫ്.
ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്‌സ എഫ്.സി മലപ്പുറം എഫ്.സിയെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നേരിടും. സെപ്റ്റംബർ 7ന് വൈകിട്ട് 6ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. രാത്രി എട്ടിന് മത്സരം. സൂപ്പർ ലീഗ് കേരള, കേരളത്തിന്‍റെ സമ്പന്ന ഫുട്ബോൾ പാരമ്പര്യത്തിന് തുടക്കമാകുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി.
ലീഗ് കേരള ഫുട്ബോളിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ലീഗ് ഡയറക്ടർ. സൂപ്പർ ലീഗ് കേരള സംസ്ഥാനത്തെ പുതു പ്രതിഭകൾക്ക് നിലയ്ക്കാത്ത അവസരം സൃഷ്ടിക്കും.