TOPICS COVERED

വയനാടിനായി കൈകോർത്ത് ഇന്ത്യൻ ഫുട്ബോൾ. വയനാടിന്റെ വീണ്ടെടുപ്പിനായി ചാരിറ്റി മല്‍സരത്തില്‍, സൂപ്പർ ലീഗ് കേരള ഓള്‍ സ്റ്റാർസ് ഇലവനും മൊഹമ്മദന്‍സും ഏറ്റുമുട്ടി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൊഹമ്മദന്‍സ്  ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓൾ സ്റ്റാർസിനെ പരാജയപ്പെടുത്തി.

കനത്ത മഴയിലും മലപ്പുറത്ത് ഫുട്ബോൾ ആവേശം അലതല്ലി. പയ്യനാട് സ്റ്റേഡിയത്തിൽ വയനാടിനായ് ഇന്ത്യൻ ഫുഡ്‌ബോൾ കൈ കോർത്ത  കാഴ്ച.  ആതിഥേയ ടീം പരാജയപെട്ടെങ്കിലും ആരാധകർക്ക് നിരാശയില്ല, ഒരു നാടിന് കൈത്താങ്ങാകാനുള്ള മത്സരം കാണാനായതിന്റെ സംതൃപ്തി ഓരോ മുഖങ്ങളിലും ഉണ്ട്. 23ആം മിനിറ്റിൽ  ഓൾ സ്റ്റാർസിന്റെ പോസ്റ്റിൽ മുഹമ്മദ്ൻസിന്റെ ആദ്യ ഗോൾ. 

75ആം മിനിറ്റിൽ മുഹമ്മദ്ൻസ് രണ്ടാം ഗോൾ നേടി ജയം സ്വന്തമാക്കി. മത്സരത്തിലൂടെ ലഭിക്കുന്ന തുക വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് സംഘാടകരുടെ തീരുമാനം.

ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൂടിയാണ് മത്സരം സംഘടിപ്പിച്ചത്. 

Indian football hand in hand for Wayanad: