യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ക്ക് വലിയ ആരാധകരാണ് കേരളത്തിലുള്ളത്. മലയാളികളുടെ പള്‍സ് അറിഞ്ഞ് പലപ്പോഴും ഈ പ്രീമിയര്‍ ലീഗ് വമ്പന്മാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഓണം ആഘോഷിക്കുന്ന ഈ സമയവും മലയാളികളെ ഇവര്‍ മറക്കുന്നില്ല.
ഫ്രഞ്ച് ക്ലബായ പിഎസ്ജിയും പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്നവും മാഞ്ചസ്റ്റര്‍ സിറ്റിയുമെല്ലാം ഓണാശംസ നേര്‍ന്ന് എത്തുന്നുണ്ട്. പന്ത് പിടിച്ച് നില്‍ക്കന്ന മാവേലിക്കൊപ്പമുള്ള ഫോട്ടോയു പങ്കുവെച്ചാണ് ടോട്ടനം എത്തുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഞങ്ങളുടെ തിരുവോണാശംസകൾ എന്ന ടോട്ടനം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇലയിട്ട് സദ്യ വിളമ്പിയാണ് പിഎസ്ജി ഓണാശംസ നേര്‍ന്ന് എത്തുന്നത്. തിരുവോണത്തോണിയുടെ ചിത്രവുമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഓണാശംസ വരുന്നത്. ഈ പോസ്റ്റുകള്‍ക്കടിയില്‍ കമന്റുകളുമായി മലയാളികള്‍ നിറയുന്നു.