പ്രീമിയര്‍ ലീഗ് മുന്‍ താരം ജോര്‍ജ് ബല്‍ഡോക്ക് തന്‍റെ അപ്പാര്‍ട്ട്മെന്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍. ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ മുന്‍ ഗ്രീസ് പ്രതിരോധനിര താരമായ ബാഡ്ലോക്കിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസ് അറിയുന്നത്.
സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് താരത്തിന്‍റെ കുടുംബം വ്യക്തമാക്കി. ഭാര്യ പലവട്ടം ഫോണ്‍ ചെയ്തിട്ടും ജോര്‍ജ് ബല്‍ഡോക്ക് എടുക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടുടമയോട് ഫോണില്‍ വിവരം പറഞ്ഞു. തുടര്‍ന്ന്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബെല്‍ഡോക്കിന്‍റെ ശരീരത്തില്‍ പരുക്കുകളോ മുറിവേറ്റ പാടുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമയം താരം അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മരണം സംഭവിച്ച് അഞ്ച് മണിക്കൂറെങ്കിലും പിന്നിട്ടതിന് ശേഷമാണ് വിവരം പുറംലോകം അറിയുന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.
ഗ്രീസിനായി ബെല്‍ഡോക്ക് 12 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബെല്‍ഡോക്കിനെ ഗ്രീസ് ഉള്‍പ്പെടുത്തിയിരുന്നില്ല. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ബെല്‍ഡോക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു നിമിഷം മൗനം ആചരിക്കുമെന്ന് ഗ്രീസ് ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.