എംബാപ്പെയെ ബെര്‍ണാബ്യുവിലേക്ക് എത്തിച്ചതില്‍ റയല്‍ മാഡ്രിഡിന് ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന ആരോപണവുമായി സ്പാനിഷ് ജേര്‍ണലിസ്റ്റ്. റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസിന് മാത്രമാണ് എംബാപ്പെയെ ക്ലബിലേക്ക് എത്തിക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നത് എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ റൊമെയ്ന്‍ മോളിന അവകാശപ്പെടുന്നത്. സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു.
റയല്‍ മാഡ്രിഡിലേക്ക് എത്തിയതിന് ശേഷം 11 കളിയില്‍ നിന്ന് ഏഴ് ഗോളുകളാണ് എംബാപ്പെ ഇതുവരെ സ്കോര്‍ ചെയ്തത്. എംബാപ്പെയുടെ ക്ലബിനൊപ്പമുള്ള തുടക്കത്തില്‍ റയലില്‍ സംതൃപ്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എംബാപ്പെയെ കൊണ്ടുവന്നതില്‍ റയല്‍ ഇപ്പോള്‍ ഖേദിക്കുന്നു. അതെനിക്ക് ഉറപ്പ് പറയാനാവും. ഇങ്ങനെയൊരു തുടക്കമല്ല അവര്‍ ആഗ്രഹിച്ചിരുന്നത്. പെരസിന് മാത്രമാണ് എംബാപ്പെയെ റയലില്‍ എത്തിക്കുന്നതില്‍ താത്പര്യം ഉണ്ടായിരുന്നത്, മാധ്യമപ്രവര്‍ത്തകന്‍ റോമെയ്ന്‍ പറയുന്നു.
കളിക്കളത്തിലെ എംബാപ്പെയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിന് ഒപ്പം റയല്‍ ഡ്രസ്സിങ് റൂമിലും കല്ലുകടികള്‍ ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ' റയല്‍ ഒരു വലിയ അബദ്ധമാണ് കാണിച്ചത്. എംബാപ്പെയ്ക്ക് പ്രീസീസണില്‍ ടീമിനൊപ്പം കളിക്കാനായില്ല എന്നും സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നു.
ലാ ലീഗയില്‍ സെല്‍റ്റ വിഗോയ്ക്ക് എതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. 10 കളിയില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ ഇപ്പോള്‍. ബാര്‍സയാണ് ഒന്നാമത്,