santhosh-trophy

TOPICS COVERED

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. പുതുച്ചേരിക്കെതിരെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ ജയം. ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ മൂന്നുകളിയിലും വിജയിച്ചാണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്. മത്സരം തുടങ്ങി 10 മിനുട്ടില്‍ തന്നെ വലകുലുക്കിയാണ് കേരളം മുന്നോട്ടു കുതിച്ചത്. 

10–ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ഗനി അഹമ്മദ് നികമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നാലെ 14–ാം മിനിറ്റിൽ നസീബ് റഹ്മാനിലൂടെ  കേരളത്തിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.19–ാം മിനിറ്റിൽ സജീഷിന്‍റെ ആദ്യഗോൾ. രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ ക്രിസ്റ്റി ഡേവിസ് 53–ാം മിനിറ്റിൽ ഗോൾ നേടി. 65–ാം മിനിറ്റിൽ നസീബ് റഹ്മാനും 67–ാം മിനിറ്റിൽ സജീഷും വീണ്ടും ഗോളുകൾ കണ്ടെത്തി. പകരക്കാരനായെത്തിയ ടി.ഷിജിൻ 71–ാം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെ കേരളം 7–0ന് മുന്നിലെത്തി.

യോഗ്യതാറൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാതെ 18 ഗോളുകളാണ് കേരളം വലയിലാക്കിയത്. വിജയം ഊർജ്ജം നൽകുന്നതായി പരിശീലകൻ ബിബി തോമസ് പ്രതികരിച്ചു. ഡിസംബറിൽ ഹൈദരബാദിൽ നടക്കുന്ന സന്തോഷ്ട്രോഫി ഫൈനലിൽ 12 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്.

ENGLISH SUMMARY:

Kerala qualified for the Santosh Trophy after finishing on top in Group H of the qualifying event with a crushing 7-0 win against Pondicherry. Kerala won all its three matches, having defeated Railways and Lakshadweep earlier.