dusan-lagator

Image Credit: facebook.com/keralablasters

TOPICS COVERED

മിലോസ് ഡ്രിൻസിച്ചിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിലേക്കു മറ്റൊരു മോണ്ടിനെഗ്രോ താരം കൂടി. മോണ്ടിനെഗ്രോയുടെ മുൻ കളിക്കാരൻ കൂടിയായ ഡിഫൻസീവ് മി‍ഡ്ഫീൽഡർ ദുഷാൻ ലഗാതോറുമായി ടീം കരാർ ഒപ്പിട്ടു. 

സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന ലഗാതോർ, ഹംഗേറിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഡെബ്രീസെനി വി.എസ്‌.സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്.

ജൂൺ 30 വരെ ഹംഗേറിയൻ ക്ലബുമായി കരാറുണ്ടായിരുന്ന ലഗാതോറിനെ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തത്. ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫ് ടീം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, അതേ സ്ഥാനങ്ങളിൽ കളിക്കാൻ കഴിവുള്ള ലഗാതോർ എത്തുന്നത്.

ENGLISH SUMMARY:

ISL 2024-25: Kerala Blasters announces the signing of Montenegrin midfielder Dusan Lagator