TOPSHOT - Real Madrid's Uruguayan midfielder #08 Federico Valverde, Real Madrid's Brazilian forward #07 Vinicius Junior and Real Madrid's Spanish defender #17 Lucas Vazquez celebrate their victory after the UEFA Champions League Round of 16 second leg football match between Club Atletico de Madrid and Real Madrid CF at the Metropolitano stadium in Madrid on March 12, 2025. (Photo by Thomas COEX / AFP)

യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡ് ക്വാര്‍ട്ടറില്‍. അത്‌ലറ്റികോ മഡ്രിഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4–2നാണ് തോല്‍പിച്ചത്.  ഇരുപാദങ്ങളിലുമായി രണ്ടുടീമും ഒപ്പത്തിനൊപ്പമായതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളിനീണ്ടത്.  പെനല്‍റ്റി എടുക്കുന്നതിനിടെ  ജൂലിയൻ അൽവാരസ് വീണത് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. ആര്‍സനലും ആസ്റ്റന്‍ വില്ലയും ക്വാര്‍ട്ടറിലെത്തി.

Atletico Madrid's Julian Alvarez falls to the ground after taking a penalty kick during a shootout at the end of the Champions League round of 16, second leg, soccer match between Atletico Madrid and Real Madrid at the Metropolitano stadium in Madrid, Spain, Wednesday, March 12, 2025. (AP Photo/Manu Fernandez)

പെനാൽറ്റി ഷൂട്ടൗട്ട് ഒരു ലോട്ടറി അടിക്കുന്നതുപോലെയാണ്. അതാണ് റയല്‍–അത്​ലറ്റികോ മല്‍സരത്തിലും കണ്ടത്. രണ്ടുപാദ പ്രീക്വാര്‍ട്ടറിലെ ആദ്യപാദത്തില്‍ റയല്‍ 2–1ന് ജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ അത്​ലറ്റികോ 1–0ന് വിജയിച്ചു. കളി അധികസമയത്തേക്ക് നീണ്ടെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടു.  പെനല്‍റ്റിയെടുക്കുന്നതിനിടെ അല്‍വാരസ് വീണത് അത്​ലറ്റികോയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നല്‍കിയത്. അല്‍വാരസിന്‍റെ കാല് പന്തില്‍ ആദ്യം തൊട്ടു, വീഴ്ചയില്‍ വീണ്ടും പന്ത് കാലില്‍ തട്ടി. ഇതോടെ  ഗോൾ നിരസിക്കപ്പെട്ടു. 

ആന്റോണിയോ റൂഡിഗറാണ് റയലിന് വിജയം നേടിക്കൊടുത്ത ഫൈനൽ പെനൽറ്റി വലയിലേക്ക് പായിച്ചത്.  ക്വാര്‍ട്ടറില്‍ ആര്‍സനലാണ് റയലിന്റെ എതിരാളി. പി.എസ്.വിയെ തോല്‍പിച്ചാണ് ആര്‍സനല്‍ ക്വാര്‍ട്ടറിലെത്തിയത്. ആസ്റ്റന്‍ വില്ല, ക്ലബ്ബ് ബ്രൂഗിനെ തോല്‍പിച്ചു. ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ഏപ്രില്‍ എട്ടിന് ആരംഭിക്കും.

ENGLISH SUMMARY:

Real Madrid defeated Atlético Madrid 4-2 in a penalty shootout to reach the UEFA Champions League quarter-finals. Arsenal and Aston Villa also advanced.

Google Trending Topic- atlético madrid vs real madrid