സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനായി ഇന്ത്യയില്‍ കളത്തിലിറങ്ങി ബ്രസീലിന്റെ ഇതിഹാസ താരങ്ങള്‍. 1994ലെയും 2002ലെയും ലോകകപ്പ് ജേതാക്കള്‍ ഉള്‍പ്പെട്ട ബ്രസീല്‍ ടീം, ഐ.എം വിജയന്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ടീമിനെയാണ് നേരിട്ടത്. മല്‍സരത്തില്‍ ബ്രസീല്‍ ലെജന്റ്സ് 2–1ന് വിജയിച്ചു.
ബ്രസീലിന്റെ സുവര്‍ണകാലം ഓര്‍മിപ്പിച്ച് റിവാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും എഡ്മില്‍സനും ഉള്‍പ്പെട്ട ഇതിഹാസങ്ങളാണ് ഇന്ത്യന്‍ മണ്ണില്‍ എത്തിയത്. നേരിടാന്‍ ഐഎം വിജയനും ക്ലൈമാക്സ് ലോറന്‍സും ഷന്‍മുഖന്‍ വെങ്കടേഷും ഒക്കെ അണിനിരന്നു.
35 മിനിറ്റ് വീതുമുള്ള രണ്ടുപകുതികളിലായയിരുന്നു മല്‍സരം. 43ാം മൂന്നാം മിനിറ്റില്‍ പകരക്കാരന്‍ വയല ബ്രസീലിനെ മുന്നിലെത്തിച്ചു. പിന്നീട് ഒരു മിനിറ്റിനകം ബിബിയാനോ ഫെര്‍ണാണ്ടസ് ഇന്ത്യയെ ഒപ്പമെത്തിച്ചു. മല്‍സരം അവസാനിക്കാന്‍ ഏഴുമിനിറ്റ് ശേഷിക്കെ റിക്കാര്‍ഡോ ഒലിവേറയിലൂടെ ബ്രസീല്‍ ജയമുറപ്പിച്ചു.