mohun-bagan-isl-2024-champions-historic-win

ഐഎസ്എൽ  2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം നേടി. ഫൈനലിൽ അവർ ബെംഗളൂരു എഫ്.സിയെ 2-1 കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബഗാൻ വിജയം നേടിയത്. എക്സ്ട്രാ ടൈമിൽ നേടിയ ഗോളിലൂടെയാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമിന്റെ 6ാം മിനിറ്റില്‍ ജാമി മക്ലാരനാണ് വിജയ ഗോള്‍ നേടിയത്.

മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ​​ഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബ​ഗാനെ ചരിത്രത്തിലേക്ക് നയിച്ചു. ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കപ്പും മോഹൻ ബ​ഗാൻ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹൻ ബ​ഗാൻ സ്വന്തമാക്കിയത്.

ENGLISH SUMMARY:

Mohun Bagan Super Giants clinched the 2024-25 ISL title with a 2-1 win over Bengaluru FC in the final. Coming from behind, Jamie Maclaren scored the historic winning goal in the 96th minute of extra time. With this, Mohun Bagan became the first club in ISL history to win both the League Winners Shield and the ISL Cup in the same season.