ഐപിഎല്‍ ഫൈനല്‍ കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്ത്. രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് 36 റണ്‍സിന് തോറ്റു . ഫൈനലില്‍ ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണു നേടിയത്. 34 പന്തിൽ 50 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (28 പന്തിൽ 34), രാഹുൽ ത്രിപാഠി (15 പന്തിൽ 37) എന്നിവരും തിളങ്ങി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ടും ആവേശ് ഖാനും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. സന്ദീപ് ശർമ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.