TOPICS COVERED

1574 കളിക്കാരുടെ പേരുകളാണ് ഐപിഎല്‍ 2025 മെഗാ താര ലേലത്തിലേക്ക് വരുന്നത്. ഇതില്‍ 1165 ഇന്ത്യന്‍ താരങ്ങളും 409 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. നവംബര്‍ 24, 25 തീയതികളിലായി സൗദിയിലെ ജെദ്ദയിലാണ് മെഗാ താരലേലം നടക്കുക. ഇപ്പോള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കളിക്കാരുടെ അടിസ്ഥാന വിലകളാണ് പുറത്തു വരുന്നത്. 

ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. ആര്‍ അശ്വിന്‍, ചഹല്‍, ജെയിംസ് ആന്‍ഡേഴ്സന്‍, ഖലീല്‍ അഹ്മദ്, ദീപക് ചഹര്‍, വെങ്കടേഷ് അയ്യര്‍, ആവേഷ് ഖാന്‍, ഇഷാന്‍ കിഷന്‍, മുകേഷ് കുമാര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, ടി നടരാജന്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരുടെ അടിസ്ഥാന വിലയും രണ്ട് കോടി രൂപയാണ്. 

75 ലക്ഷം രൂപയാണ് പൃഥ്വി ഷായുടേയും സര്‍ഫറാസ് ഖാന്റേയും അടിസ്ഥാന വില. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്സിന്റെ പേര് ലേലത്തിനില്ല. 2024 താര ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് 24.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. 

ENGLISH SUMMARY:

1574 names of players are coming to the IPL 2025 mega star auction. This includes 1165 Indian players and 409 foreign players. The Mega Star Auction will be held on November 24 and 25 in Jeddah, Saudi Arabia. Now the base prices of the players registered in the auction are published