ഐപിഎല്‍ മെഗാ ലേലത്തില്‍ പണക്കിലുക്കം തുടരുന്നു. മാര്‍ക്വീ താരങ്ങളില്‍ ഞെട്ടിച്ച ഭിഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കും ശേഷം 20 കോടി രൂപയ്ക്ക് മുകളില്‍ സ്വന്തമാക്കി വെങ്കിടേഷ് അയ്യര്‍. നാലം സെറ്റ് ലേലത്തില്‍ ഓള്‍റൗണ്ടര്‍മാരില്‍ 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മധ്യപ്രദേശ് താരത്തെ സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തിനായി ഫ്രാഞ്ചൈസി ചിലവാക്കിയത് 11 മടങ്ങ് തുകയാണ്. Also Read: സഞ്ജുവിന്റെ ബുദ്ധി അപാരം! ഹസരങ്കയെ ടീമിലെത്തിച്ചതില്‍ ട്രോള്‍ മഴ...

കൊല്‍ക്കത്തയ്ക്കൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും വെങ്കിടേഷ് അയ്യര്‍ക്കായി ലേലത്തിനുണ്ടായിരുന്നു. ലേലത്തിന് മുന്നോടിയായി ആറു താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ ആര്‍ടിഎം ഉപയോഗിക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. 2021 ല്‍ ഐപിഎല്‍ അരങ്ങേറ്റം മുതല്‍ കൊല്‍ക്കത്തയ്ക്ക് കളിക്കുന്ന താരത്തെ പൊന്നും വിലയ്ക്ക് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം എട്ട് കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത നിലനിര്‍ത്തിയത്. 

29 കാരനായ വെങ്കിടേഷ് അയ്യര്‍ 51 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1326 റണ്‍സ് നേടിയിട്ടുണ്ട്. 

ഓള്‍ റൗണ്ടര്‍മാരുടെ ലേലത്തില്‍ 9.75 കോടി രൂപയ്ക്ക് ആര്‍ അശ്വിന്‍ ചെന്നൈയില്‍ തിരിച്ചെത്തി.  മിച്ചല്‍ മാര്‍ഷിനെ 3.40 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കി.  ഗ്ലാന്‍ മാക്സ്‍വെല്‍ 4.20 കോടി രൂപയ്ക്ക് പഞ്ചാബിലെത്തി. രചിന്‍ രവീന്ദ്രയെ നാല് കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേലിനെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് എട്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി. 

ENGLISH SUMMARY:

IPL Mega Auction 2025; Venkatesh Iyer returned to the Kolkata Knight Riders for Rs 23.75 crore