ipl-auction

മലയാളി താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. 35 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്സാണ് ലേലം വിളിച്ച് തുടങ്ങിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ താല്‍പര്യം പ്രകടിപ്പിച്ച താരത്തെ 95 ലക്ഷത്തിനാണ് പഞ്ചാബ് സ്വന്തമാക്കിയത്. അണ്‍ക്യാപ്പ്ഡ് വിഭാഗത്തിലുള്ള ലേലത്തിലാണ് വിഷ്ണു വിനോദ് ഉള്‍പ്പെട്ടത്. 

നേരത്തെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാഗ്, മുംബൈ ഇന്ത്യന്‍സ് ടീമുകളിലുണ്ടായിരുന്ന താരമാണ് വിഷ്ണു വിനോദ്. ആറ് ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ച താരം നേടിയത് 56 റണ്‍സാണ്. ഉയര്‍ന്ന സ്കോര്‍ 30 റണ്‍സ്. 2023 സീസണില്‍ മുംബൈയില്‍ കളിച്ച് കാലത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരയാണ് അവസാനമായി വിഷ്ണു വിനോദ് കളിച്ചത്. 

മൂന്നാം സെറ്റ് ലേലത്തില്‍ പങ്കെടുത്ത മലയാളി താരം ദേവ്‍ദത്ത് പടിക്കല്‍ അണ്‍സോള്‍ഡായി. 2 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച താരത്തെ വാങ്ങാന്‍ ആരും തയ്യാറായില്ല.  ഡേവിഡ് വാര്‍ണര്‍, ജോണി ബെയർസ്റ്റോ, വഖാർ സലാംഖെയിൽ തുടങ്ങി ഒന്‍പത് താരങ്ങള്‍ ഇതുവരെ ആരും വാങ്ങാനുണ്ടായില്ല. 

മാര്‍ക്വീ താരങ്ങളുടെ ലേലം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ചിലവേറിയ താരമായത്.  27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പര്‍ ജെയ്ന്‍റ് പന്തിനെ സ്വന്തമാക്കി.ത്.  ശ്രേയസ് അയ്യര്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലേക്കും എത്തി. നാലം സെറ്റ് ലേലത്തില്‍ ഓള്‍റൗണ്ടര്‍മാരില്‍ 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കിടേഷ് അയ്യരെ സ്വന്തമാക്കിയത് 

ENGLISH SUMMARY:

Malayali player Vishnu Vinod contracted to Punjab Kings for 75 Lakhs.