rahul-triipati

ഐപിഎല്‍ മെഗാ താരലേലം തുടരുന്നു. മാര്‍ക്വീ താരങ്ങളുടെ രണ്ട് സെറ്റ് ലേലത്തിന് ശേഷം മൂന്നാം സെറ്റ് ലേലം ആരംഭിച്ചു.  മലയാളി താരം ദേവ്‍ദത്ത് പടിക്കലിനെയും ഡേവിഡ് വാര്‍ണറെയും ലേലത്തില്‍ ആരും വാങ്ങാന്‍ താല്‍പര്യം കാണിച്ചില്ല. 2 കോടി രൂപയായിരുന്നു ഇവര്‍ക്ക് നിശ്ചയിച്ച അടിസ്ഥാന വില.

Also Read: കെഎല്‍ രാഹുല്‍ ഡല്‍ഹിയില്‍, പന്ത് ലക്നൗവില്‍; മാര്‍ക്വീ താരങ്ങള്‍ ഏതൊക്കെ ടീമില്‍

75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രാഹുല്‍ ത്രിപാഠി 3.40 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തി. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമായ ത്രിപാഠിക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈയും തമ്മിലായിരുന്നു കടുത്ത ലേലം. 

മാര്‍ക്വീ താരങ്ങളുടെ ലേലത്തില്‍ ആരെയും സ്വന്തമാക്കാതിരുന്ന ചെന്നൈ മൂന്നാം സെറ്റില്‍ ന്യൂസിലാന്‍ഡ് താരം ഡെവോൺ കോൺവേയെ 6.25 കോടിക്ക് സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി.

Also Read: മിച്ചല്‍ സ്റ്റാര്‍ക്കിന് നഷ്ട കച്ചവടം; 'ചുളു വില'യില്‍ സ്വന്തമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഓസ്ട്രേലിയന്‍ താരം ജേക്ക് ഫ്രേസർ-മക്ഗുർ 9 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി. ഐഡന്‍ മാര്‍ക്രം അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ലക്നൗവില്‍. ഇന്ത്യന്‍ താരം ഹര്‍ഷല്‍ പട്ടേലിനെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി. 

ശക്തമായ ലേലത്തിനൊടുവില്‍ വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്തയിലെത്തി. 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കിയത്. 9.75 കോടി രൂപയ്ക്ക് ആര്‍ അശ്വിന്‍ ചെന്നൈയില്‍ തിരിച്ചെത്തി.  മിച്ചല്‍ മാര്‍ഷിനെ 3.40 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കി.  ഗ്ലാന്‍ മാക്സ്‍വെല്‍ 4.20 കോടി രൂപയ്ക്ക് പഞ്ചാബിലെത്തി. 

ENGLISH SUMMARY:

Malayali player Devdutt Padikkal unsold in IPL Mega Auction.