Image Credit: www.instagram.com/mumbaiindians

Image Credit: www.instagram.com/mumbaiindians

ഐപിഎല്‍ മെഗാ താരലേലത്തിന്‍റെ രണ്ടാം ദിവസം താരമായി ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അന്‍ഷുല്‍ കാംബോജിനെ 3.40 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ലേലത്തില്‍ സ്വന്തമാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ്,  ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്, മുംബൈ ഇന്ത്യന്‍സ്, എന്നീ ടീമുകളുടെ കടുത്ത ലേലത്തിനൊടുവിലാണ് അന്‍ഷുക് കാംബോജിനെ ചെന്നൈ സ്വന്തമാക്കുന്നത്. 

Also Read: ഐപിഎല്ലില്‍ മലയാളികള്‍ക്കെന്തുകിട്ടി? വിഷ്ണുവിന്‍റെ 95 ലക്ഷത്തെ വെല്ലാനാര്

30 ലക്ഷം രൂപയായിരുന്നു അന്‍ഷുല്‍ കാംബോജിന്‍റെ അടിസ്ഥാന വില. ഡല്‍ഹി ക്യാപ്പിറ്റലാണ് ലേലം തുടങ്ങിയത്. 35 ലക്ഷമാക്കി ഉയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് അവസാനം വരെ ലേലം തുടര്‍ന്ന് താരത്തെ സ്വന്തമാക്കുകയായിരുന്നു.

ഹരിയാനക്കായ താരം കഴിഞ്ഞ വര്‍ഷം മുംബൈയ്ക്കായാണ് ഐപിഎല്‍ അരങ്ങേറിയത്. ഇതുവരെ മൂന്ന് ഐപിഎല്‍ മത്സരം മാത്രം കളിച്ച അന്‍ഷുലിന്‍റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ഐപിഎല്ലില്‍ കോടിപതിയാക്കിയത്. 

Also Read: ഇഷാന്‍റെ മൂല്യത്തില്‍ 26 ശതമാനം ഇടിവ് ; ഇവര്‍ക്ക് പറയാനുള്ളത് നഷ്ടക്കണക്കുകള്‍

 ദുലീപ് ട്രോഫിയില്‍ ഒരു മത്സരത്തില്‍ എട്ട് വിക്കറ്റ് പ്രകടനം നടത്തിയ കാംബോജ് ടൂര്‍ണമെന്‍റിന്‍റെ താരമായിരുന്നു. അതോടൊപ്പം ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഒരിന്നിങ്സില്‍ ‍ പത്ത് വിക്കറ്റ് നേടിയ പ്രകടനവും താരത്തെ ശ്രദ്ധയിലാക്കി. രഞ്ജി ട്രോഫി ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ പത്ത് വിക്കറ്റും നേടിയ മൂന്ന് താരങ്ങളിലൊരാളാണ് അന്‍ഷുല്‍.

19 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നായി 368 റണ്‍സും 57 വിക്കറ്റും താരം നേടിയിട്ടുണ്ട്. ട്വന്‍റി20യില്‍ 16 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റാണ് താരം നേടിയത്. 23 കാരനായ താരം മൂന്ന് ഐപിഎല്‍ മത്സരങ്ങളില്‌ നിന്നായ രണ്ട് വിക്കറ്റാണ്ടി നേടിയിട്ടുള്ളത്.